ഇരുപത്തേഴാമത് മിറാക്കിൾ ട്രോഫി ഇന്ന്

കമ്പാർ: മിറാക്കിൾ കമ്പാറിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇരുപത്തേഴാമത് മിറാക്കിൾ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഇന്ന് ആരംഭിക്കും. ജില്ലയിലെ മികച്ച 8 ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ടൂർണമെൻറിൽ ബ്രദേഴ്സ് മൊഗ്രാൽ, ചന്ദ്രഗിരി മേൽപ്പറമ്പ്, സിറ്റിസൺ ഉപ്പള, യുണൈറ്റഡ് പട്ല, ഗോൾഡൻ ഹിൽ ഹദ്ദാദ്,
KFC കാറഡുക്ക,KYC കുന്നിൽ, മിറാക്കിൾ കമ്പാർ എന്നീ ടീമുകൾ മാറ്റുരയ്ക്കുന്നു. ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് കളി ആരംഭിക്കും.
ഉദ്ഘാടനം കാസർഗോഡ് സി ഐ അജിത് കുമാർ നിർവഹിക്കും.

