KSDLIVENEWS

Real news for everyone

റിയാദിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍; അതിൽ 28 തീവ്ര പരിചരണ വിഭാഗത്തിൽ

SHARE THIS ON

റിയാദ്: റിയാദിലെ ഒരു റസ്‌റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഏതാനും ദിവസം മുമ്പ് റിയാദിലെ പ്രമുഖ ഹംബര്‍ഗിനി ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ചവരെയാണ് വിഷബാധയുണ്ടായതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഭക്ഷ്യവിഷബാധയാണെന്ന കാര്യം സ്ഥിരീകരിച്ചത്.  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്

പെട്ട ആറു പേർ പൂര്‍ണമായും സുഖം പ്രാപിച്ചു. ഇതിൽ രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. 35 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. അവരില്‍ 28 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബോട്ടിലിസം എന്ന പേരിലുള്ള വിഷബാധയാണ് ഇവര്‍ക്കുണ്ടായതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വിഷബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഹംബര്‍ഗിനി ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റിന്റെ എല്ലാ ശാഖകളും റിയാദ് മുനിസിപ്പാലിറ്റി അടപ്പിച്ചു.

വ്യാപനസാധ്യതയുള്ള രോഗമായതിനാല്‍ നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളും ആരോഗൃമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ബോട്ടിലിസം രോഗം സംശയിക്കുന്ന രോഗലക്ഷണവുമായി ചികിത്സ തേടുന്നവരെ പരിചരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് കൈമാറിയിട്ടുണ്ട്. ശരീരം ദുര്‍ബലപ്പെടുന്ന അവസ്ഥ, കാഴ്ച മങ്ങല്‍, സംസാരിക്കുന്നതിനുള്ള പ്രയാസം, ചര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവ ബോട്ടിലിസ രോഗലക്ഷണമാണ്. അതേസമയം, ഹംബര്‍ഗിനിയുടെ സി.ഇ.ഒ നവാഫ് അല്‍ ഫോസാന്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടുവഴി ഭക്ഷ്യ വിഷബാധയേറ്റത് തങ്ങളുടെ റെസ്‌റ്റോറന്റില്‍ നിന്നാണെന്ന് റിയാദ് മുനിസിപ്പാലി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!