KSDLIVENEWS

Real news for everyone

മുതലപൊഴിയിൽ ശക്തമായ തീരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു, ഒരാൾ മരിച്ചു, 2പേർക്ക് പരിക്ക്

SHARE THIS ON

തിരുവനന്തപുരം: മുതലപൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.  അഞ്ച്തെങ്ങ് സ്വദേശികൾ പോയ വള

്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിന് പോയി തിരികെ വരവേ ശക്തമായ തീരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!