KSDLIVENEWS

Real news for everyone

കാറിലെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മര്‍ദിച്ചു

SHARE THIS ON

കോഴിക്കോട്: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഡ്രൈവറെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയായിരുന്നു മർദനമെന്നാണ് റിപ്പോർട്ട്.

കോഴിക്കോട് താമരശ്ശേരിയില്‍ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കോഴിക്കോട് – ബംഗളൂരു ബസിലാണ് അക്രമമുണ്ടായത്. ബസിനെ പിന്തുടർന്ന് കാറിലെത്തുകയായിരുന്നു അഞ്ചംഗ സംഘം. സീറ്റ് ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഡ്രൈവറുമായി സംഘം തർക്കമുണ്ടായി.

ഡ്രൈവറോട് ആക്രോശിക്കുന്നത് കണ്ട് ബസിലെ ഒരു യാത്രക്കാരൻ ചോദ്യം ചെയ്തതോടെ കാറിലെത്തിയ സംഘം മർദിക്കുകയായിരുന്നു.വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശിയായ മുഹമ്മദ് അഷ്റഫിനാണ് മർദനമേറ്റത്. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!