KSDLIVENEWS

Real news for everyone

സൗദി റാസ് തനൂറയിൽ അരാംകോ ഹെലികോപ്റ്റർ തകർന്നു വീണു; 14 പേർ മരിച്ചു

SHARE THIS ON

റിയാദ്: റാസ് തനൂറയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം. സൗദി അരാംകോ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നുവീണതെന്ന് സൗദി ഊർജ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ദുരന്തത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രക്കാരും മരിച്ചു. എല്ലാവരും സൗദി പൗരന്മാരായിരുന്നു, ഹെലികോപ്റ്റർ തകർന്നുവീഴാൻ കാരണമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഊർജ മന്ത്രാലയം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!