സുബൈദ വധക്കേസിലെ പ്രതിയെ കണ്ടെത്താൻ പോലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു, കോടതിയിൽ ഹാജരാക്കും വഴിയിൽ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു

ബേക്കല്‍: കോടതിയില്‍ ഹാജരാക്കി തിരിച്ചുവരുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട സുബൈദ വധക്കേസിലെ മൂന്നാംപ്രതി കര്‍ണ്ണാടക സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് എന്ന സുള്ള്യ അസീസിനെ കണ്ടെത്തുന്നതിനായി ബേക്കല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. ബേക്കല്‍ പൊലീസ് സ്റ്റേഷന് പുറമെ കേരളത്തിലെയും കര്‍ണ്ണാടകയിലെയും പൊലീസ് സ്റ്റേഷനുകളും വിമാനത്താവളങ്ങളും അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം ലുക്കൗട്ട് നോട്ടീസ് പതിച്ചു. അസീസിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ റിവാര്‍ഡും പ്രഖ്യാപിച്ചു. പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ മധൂര്‍ പടഌകുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാദര്‍, പടഌകുതിരപ്പാടിയിലെ ബാവ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് മറ്റുപ്രതികള്‍. 2018 ജനുവരി 19നാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുബൈദയെ കൈകകാലുകള്‍ ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു. മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രതികള്‍ റിമാണ്ടിലാകുകയും ചെയ്തു. ഇതിനിടെ മറ്റൊരു കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് അബ്ദുല്‍ അസീസിനെ കര്‍ണ്ണാടകയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയിരുന്നു. തിരിച്ചുവരുമ്പോള്‍ സുള്ള്യ ടൗണില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് അസീസ് രക്ഷപ്പെടുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. അസീസ് രക്ഷപ്പെട്ടിട്ട് ഒരുവര്‍ഷത്തിലേറെയായിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസീസിനെതിരെ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു