ബേക്കല്‍ പാലം പുനരുദ്ധാരണ പ്രവൃത്തി: സെപ്റ്റംബര്‍ ഏഴ് മുതല്‍ ഗതാഗതം നിരോധിക്കും

കാസർകോഡ് : സംസ്ഥാന ഹൈവേയിലെ ബേക്കൽ പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിനായി പാലം സെപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ ആറുവരെ പൂര്‍ണ്ണമായും അടച്ചിടുമെന്ന് പിഡബ്ള്യൂഡി കെഎസ് ടി പി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പാലം അടക്കുന്നതോടെ കാസർകോട് ഭാഗത്തു നിന്ന് കാഞ്ഞങ്ങാട് പോകേണ്ടവർ പാലക്കുന്ന് ടൗണിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ മുദിയക്കാൽ വഴി തച്ചങ്ങാടിലൂടെ ബേക്കൽ ജംക‍്ഷനിലെത്തി യാത്ര തുടരണം. അത് പോലെത്തന്നെ കളനാട് നിന്നു മാങ്ങാട് വഴി ചട്ടഞ്ചാലിലെത്തി ദേശീയപാതയിലൂടെയും പോകാം. കാഞ്ഞങ്ങാട്ടു നിന്ന് കാസർകോട് ഭാഗത്തേക്കുള്ളവർ ബേക്കലിൽ നിന്നു മുദിയക്കാൽ വഴി പാലക്കുന്നിൽ എത്തി യാത്ര തുടരണം.