സെക്രട്ടറിയേറ്റ് തീപിടിത്തം;
പോലീസ് സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തില്‍ പ്രത്യേക പോലീസ് സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാനാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. അതേസമയം തീപിടിത്തം സംബന്ധിച്ച് അഗ്‌നിശമന സേന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തീപിടിത്തം നടന്ന പ്രോട്ടോകോള്‍ ഓഫീസിനകത്ത് സിസിടിവിയില്ല. ഇതിന്റെ പരിസരത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങളാണ് പ്രത്യേക പോലീസ് സംഘം പരിശോധിക്കുന്നത്. തീപിടിത്തത്തിന് കാരണം ഫാന്‍ ചൂടായി ഉരുകിയതാണെന്നാണ് അഗ്‌നിശമന സേനയുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായെന്നും വിലയിരുത്തലുണ്ട്. ഇതേ അനുമാനം തന്നെയാണ് അന്വേഷണ സംഘത്തിനും.
അതേസമയം ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണര്‍ എ.കൗശികന്റെ നേതൃത്വത്തില്‍ പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫയലുകളുടെ കണക്കെടുപ്പ് തുടരുകയാണ്. മുഴുവന്‍ ഫയലുകളും പരിശോധിച്ച് സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും.