KSDLIVENEWS

Real news for everyone

കാസർഗോഡ് നഗരസഭ കാര്യാലയം അടച്ചിട്ടു
5 ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇതോടെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം പത്തായി , നഗര സഭാ ക്വാർട്ടേഴ്സും അടച്ചിട്ടു.

SHARE THIS ON

കാസർകോട് ∙ കാസർഗോഡ് നഗരസഭയിൽ വീണ്ടും കോവിഡ് ഭീതി ; രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ 5 ജീവനക്കാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതിനാൽ നഗരസഭ കാര്യാലയവും 12 ജീവനക്കാർ താമസിക്കുന്ന നഗരസഭ ക്വാർട്ടേഴ്സും അടച്ചിട്ടു.ഇന്നലെ രാവിലെ ആണ് 2 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ക്ലാർക്ക്, ജനറൽ വിഭാഗം സൂപ്രണ്ട്, അർബൻ ലൈവ്‍ലിഹുഡ് സിറ്റി മിഷൻ മാനേജർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞത്.

ഉടൻ ഓഫിസ് അടയ്ക്കുകയായിരുന്നു. ഇതോടെ 10 ജീവനക്കാരായി കോവിഡ് ചികിത്സയിൽ . ക്വാർട്ടേഴ്സിൽ താമസിച്ച ചില ജീവനക്കാർക്കു കോവിഡ് പോസിറ്റീവ് ആയതിനാൽ ആണ് സമ്പർക്ക വ്യാപന സാധ്യതയുള്ളതിനാൽ ക്വാർട്ടേഴ്സും അടച്ചത്.ഇന്നു മുതൽ 6 ദിവസം ഓണാവധി ആണ് . അതു കഴിഞ്ഞു ഓഫിസ് തുറക്കും. കോവിഡ് പോസിറ്റീവ് സമ്പർക്ക ജീവനക്കാർ ക്വാറന്റീൻ ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!