യൂണിവേഴ്സിറ്റി അവസാന വർഷ പരീക്ഷകൾ സെപ്തംബർ 31 നകം പൂർത്തിയാക്കണം ; യു.ജി.സി നിർദേശം അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന യു.ജി.സി വിശദീകരണം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. യു.ജി.സിയുടെ നിര്‍ദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകള്‍ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.
അതേസമയം പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെങ്കില്‍ അക്കാര്യം സര്‍ക്കാരുകള്‍ക്ക് യു.ജി.സിയെ അറിയാക്കാമെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ 31 വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിന്മേലാണ് സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.