വയനാട്ടിലെ അന്തർ സംസ്ഥാന പാതകൾ മുഴുവനായും ഇന്ന് തുറക്കും
വയനാട് : വയനാട്ടിലെ മുത്തങ്ങ , ബാവലി , തോൽപ്പെട്ടി തുടങ്ങിയ അന്തർ സംസ്ഥാന റോഡുകളെല്ലാം ഇന്ന് മുതൽ പൂർണ്ണമായി തുറക്കാൻ തീരുമാനം . പുറത്ത് നിന്ന് യാത്ര ചെയ്തെത്തുന്നവർ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു . വയനാട് ജില്ലയിലേക്ക് പ്രവേശിക്കാവുന്ന എല്ലാ റോഡുകളിലൂടെയും വ്യക്തികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കലക്ടർ ഡോ . അദീല അബ്ദുളള അറിയിച്ചു . അന്തർ സംസ്ഥാന യാത്രകൾക്ക് യാതൊരു വിധ നിയന്ത്രണവും ഏർപ്പെടുത്തരുതെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം . യാത്രക്കാർ കോവിഡ് -19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് മാത്രം പൊലീസ് പരിശോധിക്കേണ്ടതും മറ്റ് തരത്തിലുള്ള തടസങ്ങൾ ഉണ്ടാക്കാൻ പാടില്ലാത്തതുമാണ് .ഇത്തരത്തിൽ ജില്ലയിലേക്ക് പ്രവേശിക്കുന്നവർ ക്വാറീനിൽ പോവേണ്ടതാണെങ്കിൽ അത്തരക്കാരെ അതത് ഗ്രാമപഞ്ചായത്ത് , മെഡിക്കൽ ഓഫിസർ എന്നിവർ ബന്ധപ്പെടേണ്ടതും ക്വാറന്റെൻ ഉറപ്പുവരുത്തേണ്ടതുമാണ് . നിലിവിൽ മുത്തങ്ങയിലുള്ള ഫെസിലിറ്റേഷൻ സെന്ററിൽ ചരക്കു വാഹനങ്ങളെ തടയാനോ പാസ് ആവശ്യപ്പെടാനോ പാടില്ലെന്നും ജില്ലാ കലക്ടർ നിർദ്ദേശം നൽകി .