ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് ഭീതി
കിഴൂരിലെ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കും രോഗികൾക്കും ഉൾപ്പടെ 17 പേർക്ക് കൊവിഡ്

കാസർകോട് : കീഴൂർ ; ഒരിടവേളക്ക് ശേഷം കീഴൂരിൽ കോവിഡ് ഭീതി, സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കും രോഗികൾക്കും കൊവിഡ്. രണ്ട് ജീവനക്കാർക്കും 15രോഗികൾക്കുമടക്കം 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കീഴൂരിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ചിലരുമായി സമ്പർക്കത്തിലുള്ളവരിൽ നടത്തിയ ആന്റിജൻ പരിശോധന യിൽ 17 പേർക്ക് കോവിഡ് കണ്ടെത്തി മാനസിക കേന്ദ്രത്തിലെ ജീവനക്കാരുൾപ്പടെ യുള്ളവരിലാണ് പരിശോധന നടത്തിയത് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.