KSDLIVENEWS

Real news for everyone

മഞ്ചേശ്വരം താലൂക്ക് തല അദാലത്ത്‌ ഒക്ടോബർ ആറിന്

SHARE THIS ON

കാസര്‍കോട്: ജില്ലാ കളക്ടറുടെ മഞ്ചേശ്വരം താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഒക്‌ടോബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. അദാലത്തിലേക്കുള്ള പരാതി സെപ്റ്റംബര്‍ 28 രാത്രി 12 വരെ സമര്‍പ്പിക്കാം. കാസര്‍കോട് താലൂക്കിന്റെ അദാലത്തിലേക്ക് ഒക്ടോബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം.കുടിവെള്ളം, വൈദ്യുതി, പെന്‍ഷന്‍, തദ്ദേശ സ്വയംഭരണം-ആരോഗ്യ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ ഉന്നയിക്കാം.

സിഎംഡിആര്‍എഫ് ചികിത്സാ സഹായം, ലൈഫ് മിഷന്‍ പദ്ധതി , റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍ആര്‍എം കേസുകള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, പട്ടയത്തിനുള്ള അപേക്ഷ എന്നിവ അദാലത്തിലേക്ക് പരിഗണിക്കുന്ന എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും അക്ഷയ സെന്ററുകള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. കൂടാതെ മഞ്ചേശ്വരം താലൂക്ക് ഓഫീസുകളിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും നേരിട്ടും പരാതികള്‍ സമര്‍പ്പിക്കാം.പൊതുജനങ്ങള്‍ ഓണ്‍ലൈനായി പരാതി പരിഹാര അദാലത്തിലേക്ക് സമര്‍പ്പിക്കുന്ന എല്ലാ പരാതികളും മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് അയക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!