ഒടുവില്‍ റൊണാള്‍ഡ് കോമാന് പുറത്ത്; ഔദ്യോഗിക പ്രഖ്യാപനവുമായി ബാഴ്സലോണ

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തുനിന്ന് റൊണാള്‍ഡ് കോമാന് പുറത്ത്. ഇന്നലെ റയോ വല്ലെക്കാനോയ്ക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെയാണ് കോമാന്്റെ സ്ഥാനം തെറിച്ചത്. കോമാന് പരിശീലകനായതിനു ശേഷം വളരെ മോശം പ്രകടനങ്ങളാണ് ക്ലബ് നടത്തിവന്നിരുന്നത്. ഇതിനു പിന്നാലെയാണ് കോമാനെ ക്ലബ് പുറത്താക്കിയത്. (barcelona sacked Ronald Koeman)
അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനു പിന്നാലെയും റയല്‍ മാഡ്രിഡിനെതിരായ എ ക്ലാസിക്കോ മത്സരത്തിനു പിന്നാലെയും കോമാനെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, ക്ലബ് കോമാനെ പിന്തുണച്ചു. കഴിഞ്ഞ ദിവസം പരിശീലകനെതിരെ ആരാധകര്‍ പരസ്യമായി രംഗത്തുവന്നു. കോമാന്്റെ കാറിനു മുന്നില്‍ പ്രതിഷേധിച്ചാണ് ആരാധകര്‍ നിലപാട് വ്യക്തമാക്കിയത്.
പരിശീലകനെന്ന നിലയില്‍ കോമാന്്റെ പല നിലപാടുകളും വിമര്‍ശിക്കപ്പെട്ടിരുന്നു. മികച്ച ലാ മാസിയ യുവതാരങ്ങളെ റിലീസ് ചെയ്ത കോമാന് പല താരങ്ങളെയും പൊസിഷന്‍ മാറ്റിയാണ് കളിപ്പിച്ചിരുന്നത്. ലുക്ക് ഡിയോങ് അടക്കം ആവശ്യമില്ലാത്ത ട്രാന്‍സ്ഫറുകളും കോമാന് നടത്തി. ക്ലബ് ഇതിഹാസമായ കോമാന്്റെ ഈഗോയും പലതവണ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
കോമാനെ പുറത്താക്കിയതിനു പിന്നാലെ ബാഴ്സ പകരക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്. ബാഴ്സയുടെ മുന്‍ താരവും ഖത്തര്‍ ക്ലബ് അല്‍ സാദിന്്റെ പരിശീലകനുമായ സാവി ഹെര്‍ണാണ്ടസിനെ ബാഴ്സ സമീപിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

