KSDLIVENEWS

Real news for everyone

ഒപ്പിട്ട ജേഴ്‌സി സമ്മാനിച്ച് ലയണല്‍ മെസ്സി; സന്തോഷമടക്കാനാകാതെ ധോനിയുടെ മകള്‍

SHARE THIS ON

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം എംഎസ് ധോനിയുടെ ഫുട്‌ബോള്‍ പ്രേമം ആരാധകര്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബ് ചെന്നൈയിന്‍ എഫ്‌സിയുടെ സഹഉടമസ്ഥന്‍ കൂടിയാണ് ധോനി. ചെന്നൈയിനിലെ താരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ പരിശീലിക്കുന്ന ധോനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അച്ഛന്റേ അതേ വഴിയാണ് മകള്‍ സിവ ധോനിയുടേയും യാത്ര. അര്‍ജന്റീനയുടെ കടുത്ത ആരാധികയാണ് ഈ ഏഴു വയസ്സുകാരി. ലോകകപ്പില്‍ അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ സിവയെ തേടി ഒരു സര്‍പ്രൈസ് സമ്മാനമെത്തിയിരിക്കുകയാണ്. സാക്ഷാല്‍ ലയണല്‍ മെസ്സി ഒപ്പിട്ട അര്‍ജന്റീനയുടെ ജേഴ്‌സി.

ഈ പ്രിയപ്പെട്ട സമ്മാനം ധരിച്ചുള്ള ചിത്രങ്ങള്‍ സിവ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ‘അച്ഛനെപ്പോലെ മകളും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഈ ജേഴ്‌സിയില്‍ മെസ്സിയുടെ ഓട്ടോഗ്രാഫ് തെളിഞ്ഞു കാണുന്നുണ്ട്. ‘para ziva’ എന്നും സ്പാനിഷില്‍ എഴുതിയിട്ടുണ്ട്. ‘സിവയ്ക്ക്‌’ എന്നാണ് ഇതിന്റെ അര്‍ഥം.
രണ്ട് ലക്ഷത്തില്‍ അധികം ആളുകളാണ് ഈ ചിത്രങ്ങള് ലൈക്ക് ചെയ്തത്. ആവേശഭരിതയായി നില്‍ക്കുന്ന സിവയേയും ചിത്രത്തില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!