KSDLIVENEWS

Real news for everyone

അണ്ടര്‍ 19 ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

SHARE THIS ON

അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. നിലവിലെ ചാമ്ബ്യന്മാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് കപ്പടിച്ചത്. ഇന്നത്തെ കളിയില്‍ വിജയിക്കുന്ന ടീം സെമിഫൈനലില്‍ ഓസ്ട്രേലിയയെ നേരിടും.

കൊവിഡ് ബാധയെ തുടര്‍ന്ന് പുറത്തായിരുന്ന ക്യാപ്റ്റന്‍ യാഷ് ധുല്‍ അടക്കം ടീമിലെ അഞ്ച് പേര്‍ കൊവിഡ് നെഗറ്റീവായി എത്തുന്നത് ഇന്ത്യക്ക് ശുഭസൂചനയാണ്. അഞ്ച് താരങ്ങള്‍ നെഗറ്റീവായപ്പോള്‍ യാഷ് ധുലിന്‍്റെ അഭാവത്തില്‍ ടീമിനെ രണ്ട് മത്സരങ്ങളില്‍ നയിച്ച നിഷാന്ത് സിന്ധു കൊവിഡ് പോസിറ്റീവായി. സിന്ധുവിനു പകരം ലെഫ്റ്റ് ആം സ്പിന്നര്‍ അനീശ്വര്‍ ഗൗതം ടീമില്‍ ഇടംപിടിച്ചു.

: അണ്ടര്‍ 19 ലോകകപ്പ്; പാകിസ്താനെ തകര്‍ത്ത് ഓസ്ട്രേലിയ സെമിയില്‍

അയര്‍ലന്‍ഡിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ധുല്‍, വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദ്, സിദ്ധാര്‍ത്ഥ് യാദവ്, ആരാധ്യ യാദവ്, മാനവ് പ്രകാശ്, വാസു വാറ്റ്സ്, എന്നീ താരങ്ങളാണ് കൊവിഡ് പോസിറ്റീവായത്. ഇതില്‍ വാസു ഒഴികെയുള്ള താരങ്ങള്‍ കൊവിഡ് നെഗറ്റീവായി.

പ്രധാന താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യ മികച്ച പ്രകടനങ്ങളാണ് നടത്തിയതെങ്കിലും മികച്ച താരങ്ങള്‍ ഉള്ള ബംഗ്ലാദേശിനെതിരെ ഫുള്‍ സ്ട്രെങ്ത് ടീം തന്നെ ഇറങ്ങും. ടൂര്‍ണമെന്‍്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ യഥാക്രമം നാലാമതും അഞ്ചാമതുമുള്ള അങ്ക്‌ക്രിഷ് രഘുവന്‍ശിയും രാജ് ബവയും തന്നെയാവും ഇന്ത്യയുടെ തുരുപ്പുചീട്ടുകള്‍. ഇവര്‍ക്കൊപ്പം, കളിച്ച ഒരേയൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോപ്പ് സ്കോററായ ക്യാപ്റ്റന്‍ യാഷ് ധുല്‍, ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹര്‍നൂര്‍ സിംഗ് എന്നിവരുടെ പ്രകടനങ്ങളും നിര്‍ണായകമാവും. ബൗളിംഗില്‍ 8 വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്‌വാളാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഫെബ്രുവരി ഒന്നിനാണ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടും. ഫെബ്രുവരി രണ്ടിനാണ് രണ്ടാം സെമി. ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെയും അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെയും മറികടന്നപ്പോള്‍ ഓസ്ട്രേലിയ പാകിസ്താനെ തോല്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!