മഞ്ചേശ്വരത്ത് യുഡിഎഫ് ;മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോള്

തിരുവനന്തപുരം: മഞ്ചേശ്വരംനിയമസഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോൾ. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ എ.കെ.എം അഷ്റഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി വിവി രമേശനാണ്. എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ പി.ബി. അബ്ദുൾ റസാഖ് വിജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം കാസർകോട്മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ സർവേ ഫലങ്ങൾ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എംഎൽഎ എൻഎ നെല്ലിക്കുന്ന് ആണ് ഇക്കുറിയും മത്സരത്തിനിറങ്ങിയത്. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാവും എൻഎ നെല്ലിക്കുന്ന് വിജയിക്കുന്നതെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് വേണ്ടി എംഎ ലത്തീഫ്, യുഡിഎഫിന് വേണ്ടി എൻഎ നെല്ലിക്കുന്ന് എൻഡിഎയ്ക്ക് വേണ്ടി കെ ശ്രീകാന്ത് എന്നിവരാണ് ജനവിധി തേടിയത്. 2016ൽ യുഡിഎഫ് സ്ഥാനാർഥിയായ എൻഎ നെല്ലിക്കുന്ന് വിജയിച്ച മണ്ഡലമാണ് കാസർകോട്. 8607 വോട്ടിന്റെ ഭീരിപക്ഷത്തിനാണ് എൻഎ നെല്ലിക്കുന്ന് മത്സരിച്ചത്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഉദുമസിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3832 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിന്റെ കെ.കുഞ്ഞിരാമനാണ് ഉദുമയിൽ നിന്ന് വിജയിച്ചത് കാഞ്ഞങ്ങാട്മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്ന് സർവേ പ്രവചിക്കുന്നു. സിറ്റിങ് എംഎൽഎ ആയ ഇ ചന്ദ്രശേഖരനാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. പിവി സുരേഷ്(യുഡിഎഫ്),എം ബൽരാജ്(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 26011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിച്ചത്.

