KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഉടനില്ല; വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. എന്നാല്‍ ജനങ്ങള്‍ക്ക് വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം വേണമെന്നും മന്ത്രി പ്രതികരിച്ചു.

ദിവസേന 110 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉപയോഗമുണ്ട്. ഒരു ട്രാന്‍സ്‌ഫോമറില്‍നിന്ന് കൂടുതല്‍ യൂണിറ്റ് വൈദ്യുതി പല കണക്ഷനില്‍ നിന്നായി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ ട്രാന്‍സ്ഫോമറുകള്‍ ട്രിപ്പാകുന്നതാണ് വൈദ്യുതി ഇടക്കിടെ പോകാനുള്ള കാരണമെന്നും, അപ്രഖ്യാപിത പവര്‍ കട്ടല്ല ഉണ്ടാകുന്നതെന്നുംമന്ത്രി വിശദീകരിച്ചു.


വീടുകളില്‍ എല്ലാ റൂമിലും എ.സി വന്നതോടെ ട്രാന്‍സ്ഫോമറുകള്‍ക്ക് താങ്ങാനാകുന്നതിലും കൂടുതല്‍ വൈദ്യുതി ആവശ്യമായിവരുന്നു.കരാര്‍പ്രകാരമുള്ള വൈദ്യുതി ലഭിച്ചാല്‍ മറ്റു നിയന്ത്രണങ്ങളൊന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

വൈദ്യുതി ഉപയോഗത്തിന്റെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങിക്കുകയാണ്. ജലാശയങ്ങളില്‍ 34 ശതമാനം വെള്ളം മാത്രമാണ് ബാക്കിയുള്ളത്. ഇനി 90 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് കേരളത്തിലുള്ളത്.52 മെഗാവാട്ട് വൈദ്യുതി പുറത്തു നിന്ന് വാങ്ങാനുള്ള തീരുമായിട്ടുണ്ടെന്നും പ്രതികരിച്ചു. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കലാണ് വൈദ്യുതി ക്ഷാമത്തിന് പരിഹാരമെന്നും മന്ത്രി പി.കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!