പത്തനംതിട്ടയിൽ റീൽസെടുക്കാൻ 19-കാരൻ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി; വള്ളിയിൽ പിടിച്ച് അത്ഭുത രക്ഷപ്പെടൽ

പത്തനംതിട്ട: സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ 19-കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ട എലിമുള്ളും പ്ലാക്കൽ സ്വദേശി സുധിമോൻ (19) ആണ് പുഴയിലേക്ക് എടുത്തുചാടിയത്. ബുധനാഴ്ച വൈകീട്ട് മൂന്നിന് തണ്ണിത്തോട് മുണ്ടോമൊഴി പാലത്തില്‍ നിന്നാണ് സുധിമോൻ കല്ലാറ്റിലേക്ക് ചാടിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തിനോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ട് നടന്നുപോയി പാലത്തിന്റെ നടുവിൽ നിന്നും ഇയാൾ എടുത്തുചാടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന്, അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വള്ളിയിൽ പിടിച്ചുനിൽക്കുന്ന നിലയിൽ സുധിമോനെ കണ്ടെത്തുകയായിരുന്നു. സുധിമോൻ്റെ സുഹൃത്ത് അഭിജിത്താണ് വീഡിയോ പകർത്തിയത്.

