കന്യാകുമാരി എം.പി പിഎച്ച് വസന്ത് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു
കന്യാകുമാരി: കന്യാകുമാരി എം.പി പിഎച്ച് വസന്ത് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോൺഗ്രസ് നേതാവ് കൂടിയായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വസന്ത് ടി.വി ചെയര്‍മാനും വസന്ത് ആന്റ്.കൊ ഗ്രൂപ്പിന്റെ ചെയര്‍മാനും ആയിരുന്നു. കഴിഞ്ഞ തവണ പൊന്‍ രാധാകൃഷണനെ തോല്‍പിച്ചാണ് എം.പിയായാത്. തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു.