കാസർഗോട്ടെ കീഴൂരിലും ചിറ്റാരിക്കലിലും വീടുകൾ ഇടിഞ്ഞു വീണു. വീട്ടുകാർ ഭാഗ്യം കൊണ്ട് അത്ഭുതകരമായി രക്ഷപ്പെട്ടു
കാസർഗോഡ് : ജില്ലയിലെ രണ്ട് സ്ഥലങ്ങളിൽ വീടുകൾ ഇടിഞ്ഞു വിണു. രണ്ട് സ്ഥലത്തും വീട്ടുകാർ ഭാഗ്യം കൊണ്ട് അത്ഭുതകരമായി രക്ഷപ്പെട്ടു ; കീഴൂർ തെക്ക് ഭാഗം കടപ്പുറത്ത് മത്സ്യതൊഴിലാളികൾ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന വീടും ചിറ്റാരിക്കാൽ വില്ലേജിലെ കമ്പല്ലൂർ അമ്പലം കോളനിയിലെ വീടുമാണ് തകർന്നത് ,
കീഴൂർ തെക്ക് ഭാഗത്ത് കടപ്പുറം മൽസ്യതൊഴിലാളികൾ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന വീട് കാലപഴക്കത്താൽ തനിയെ ഇടിഞ്ഞു വീഴുകയായിരുന്നു,
വീട്ടിലുള്ളവർ അൽഭുതകരമായി രക്ഷപ്പെട്ടു,
കീഴൂരിലെ വ്യാപാരി മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള വീടാണ് ഇടിഞ്ഞു വീണത്,
മത്സ്യതൊഴിലാളിയായ മേരിയും മക്കളുമാണ് ഇടിഞ്ഞ വീട്ടിൽ താമസമുണ്ടായിരുന്നത്.
കമ്പല്ലൂർ: ചിറ്റാരിക്കാൽ വില്ലേജിലെ കമ്പല്ലൂർ അമ്പലം കോളനിയിലെ വീടിന്റെ മേൽക്കൂര തകർന്നു. കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടുംപുറത്ത് ജനാർദനനും കുടുംബവും താമസിക്കുന്ന ഓടുമേഞ്ഞ വീടാണ് വെള്ളിയാഴ്ച ഉച്ചയോടെ തകർന്നത്. ജനാർദനന്റെ ഭാര്യ സൗമ്യയും രണ്ട് കുട്ടികളും സംഭവസമയത്ത് വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. ആർക്കും കാര്യമായ പരുക്കില്ല.
34 വർഷം മുമ്പ് ഈസ്റ്റ് എളേരി പഞ്ചായത്താണ് കോളനിയിൽ വീടുവെച്ച് നൽകിയത്. ചോർച്ച തടയാൻ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഇട്ടിരുന്നു. മേൽക്കൂര പഴകി ദ്രവിച്ചതാണ് തകർച്ചയ്ക്ക് കാരണം. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം സ്ഥലം സന്ദർശിച്ചു.