KSDLIVENEWS

Real news for everyone

തളങ്കരയിലെ നിസാമുദ്ദീൻ മോൻക്ക്‌ ചന്ദ്രിഗിരി ക്ലബ്ബിന്റെ കാരുണ്യ സ്പർശം.
യു.എ.ഇ.കമ്മിറ്റി കാൽ ലക്ഷം നൽകും

SHARE THIS ON

ദുബായ്: തളങ്കര കടവത്ത് കോർട്ടേഴ്സിൽ താമസിക്കുന്ന നൂറുദിന്റെ മകൻ നിസാമുദ്ദീൻ കളിക്കുന്നതിനിടയിൽ തലക്ക് ഇരുമ്പ് തുളച്ചു കേറി ഗുരുതരമായ അവസ്ഥയിൽ കണ്ണൂർ ആസ്റ്റർ മിംസ് അശുപത്രിയിൽ
അടിയന്തര ഓപ്പറേഷൻ വിധേയമാക്കിയ ശേഷം ഇപ്പോൾ ICU വിലാണ് …
3 ലക്ഷത്തിനലധികം രൂപ ആവശ്യമായി വന്നിരിക്കുന്നു …

സാമ്പത്തികമായി താങ്ങാൻ പറ്റാത്തത്ര വളരെയധികം പിന്നിൽ നിൽക്കുന്ന ഈ കുടുംബത്തിന് ചന്ദ്രഗിരി ക്ലബ് മേൽപ്പറമ്പ് യു.എ.ഇ. കമ്മിറ്റി കാൽ ലക്ഷം നൽകുവാൻ അടിയന്തര ഓൺലൈൻ യോഗം തീരുമാനിച്ചു…
കമ്മിറ്റി പ്രസിഡന്റ്‌ റാഫി മാക്കോട് ,ജനറൽ സെക്രട്ടറി ഹാരിസ് കല്ലട്ര, ട്രഷർ അഷ്‌റഫ് ബോസ്, നിയാസ് കേറ്റം,ഖാദർ കൈനോത്ത് ,മുനീർ പളളിപ്പുറം,ആസിഫ് ബി.എ. , സിയാബ് മരവയിൽ,റഹൂഫ് കെ.ജി.എൻ, നൗഷാദ് നാനോ, സുഹൈൽ മേൽപറമ്പ്, യഹിയ കെ.പി.,ഇസ്മായിൽ ചളയംങ്കോട്,അഷറഫ് കെ.ആർ, ബഷീർ കൂനൻ, നസീർ കൊപ്ര. എന്നിവർയോഗത്തിൽ പങ്കെടുത്തു

ചന്ദ്രഗിരി ക്ലബ് മേൽപ്പറമ്പ് പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം ജനറൽ സെക്രട്ടറി ബദ്റുദ്ദീൻ സി.ബി.എന്നിവരുടെ നേതൃത്വത്തിൽ പണം കൈമാറുമെന്ന് ചന്ദ്രഗിരി ക്ലബ് മേൽപറമ്പ് യു.എ.ഇ.പ്രസിഡണ്ട് റാഫി മാക്കോട് , ജനറൽ സെക്രട്ടറി ഹാരിസ് കല്ലട്ര, അറിയിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!