ടോമിൻ തച്ചങ്കരി ഡിജിപി തസ്തികയിലേക്ക്

തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും റോഡ് സുരക്ഷാ കമ്മീഷണറുമായ ശങ്കര്‍ റെഡ്ഡി വിരമിക്കുന്ന ഒഴിവില്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി ഡിജിപി പദവിയിലെത്തും. അദ്ദേഹം ക്രൈംബ്രാഞ്ച് മേധാവിയായി തുടരാനാണു സാധ്യത.
സംസ്ഥാനത്ത് ഡിജിപിമാരുടെ രണ്ടു കേഡര്‍ തസ്തികയും രണ്ട് എക്സ് കേഡര്‍ തസ്തികയുമാണുള്ളത്. ഡിജിപി കേഡര്‍ തസ്തികയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് അടുത്ത വര്‍ഷം ജൂണ്‍ വരെ കാലാവധിയുണ്ട്. മറ്റൊരു കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് എഡിജിപി റാങ്കിലുള്ള അനില്‍ കാന്താണ്.
ജയില്‍ മേധാവി ഋഷിരാജ് സിംഗ്, ഫയര്‍ഫോഴ്സ് മേധാവി ആര്. ശ്രീലേഖ എന്നിവരും ഡിജിപി പദവിയിലുള്ളവരാണ്. ഇതോടൊപ്പം അരുണ്‍കുമാര്‍ സിന്‍ഹയ്ക്കും ഡിജിപി പദവി ലഭിക്കും. അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.