KSDLIVENEWS

Real news for everyone

മാഹി ബൈപ്പാസ് ; സംസ്ഥാനത്തിന് പ്രവൃത്തി നടത്താനുള്ള യാതൊരു ചുമതലയുമില്ല ; പ്രതിപക്ഷ നേതാവിന് അത് അറിയാഞ്ഞിട്ടല്ല : മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം > മാഹി ബൈപ്പാസിലെ പാലം തകര്‍ന്നതില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവിന്‍്റെ പ്രസ്താവന നേരത്തെ പറഞ്ഞ അദ്ദേഹത്തിന്‍്റെ പ്രത്യേകത കൊണ്ട് പറയുന്നതാണെന്ന് മുഖ്യമന്ത്രി. പഞ്ചവടിപ്പാലത്തിന്‍്റെ കാര്യം അദ്ദേഹം പരാമര്‍ശിച്ചതായി കണ്ടു. അതൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. ആ ബൈപ്പാസിന്‍്റെ നിര്‍മ്മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയാണെന്ന പ്രചാരണം ഒരു വഴിക്ക് നടക്കുന്നുണ്ട്.

കേരളത്തിലെ ദേശീയപാതാ വികസനത്തിന്‍്റെ ഭാഗമായാണ് മാഹി ബൈപ്പാസ് നിര്‍മ്മിക്കുന്നത്. അതിനായി കേരളത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തി യഥാര്‍ത്ഥ്യമാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്‍്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്, അതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അപ്പോഴാണ് ഭൂമിയേറ്റെടുക്കാനുള്ള പണത്തിന്‍്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. അതിനു നാം തയ്യാറായി. ഒരു ഭാഗം നമ്മള്‍ കൊടുത്തു എന്നു വച്ചാല്‍ പദ്ധതിയാകെ നാം നടത്തുന്നുവെന്നല്ല.

ആ ഭൂമി കലക്ടര്‍മാര്‍ വഴി ഏറ്റെടുക്കുക എന്നതാണ് സംസ്ഥാനത്തിന്‍്റെ ചുമതല. ആ ജോലി യുഡിഎഫ് സര്‍ക്കാര്‍ ചെയ്യാത്തത് കൊണ്ടാണ് കേരളത്തില്‍ ദേശീയപാതാവികസനം തീരെ നടക്കാതെ പോയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ കേന്ദ്രവുമായി നിരന്തരം ചര്‍ച്ചനടത്തുകയും കേന്ദ്രമന്ത്രിയെ കാണുകയും ചെയ്തു. ഭൂമിവില വളരെ കൂടുതാലണെന്നും അതിനാല്‍ പകുതി തരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതിന്‍മേല്‍ ചര്‍ച്ച നടത്തിയാണ്. 21 ശതമാനം ചിലവ് കേരളം ഏറ്റെടുക്കാം എന്ന് സമ്മതിച്ചത്. യുഡിഎഫ് ഒന്നും ചെയ്യാതിരുന്ന ഒരു കാര്യം സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുകയാണ്. അതു സംസ്ഥാനത്തിന്‍്റെ അഭിമാനപദ്ധതിയാണ്.

എന്നാല്‍ പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനത്തിനാണ് എന്ന് അര്‍ത്ഥമില്ല. സംസ്ഥാനത്തിന് പ്രവൃത്തി നടത്താനുള്ള യാതൊരു ചുമതലയുമില്ല. ഭൂമിയെടുപ്പില്‍ സംസ്ഥാനം സഹകരിച്ചില്ലെങ്കില്‍ ആ പദ്ധതി നടക്കില്ലായിരുന്നു. ഭൂമിയേറ്റെടുക്കല്ലില്‍ കുടുങ്ങിയ പദ്ധതിയാണ് സംസ്ഥാനം ഇടപെട്ട് യഥാര്‍ത്ഥ്യമാക്കിയത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഡിപിആര്‍ ഒരുക്കിയതും മേല്‍നോട്ടം വഹിക്കുന്നതും അളവെടുക്കുന്നതും കരാറുകാരന് പണം നല്‍കുന്നതും എല്ലാം കേന്ദ്രത്തിന്റെ ദേശീയപാതാ അതോറിറ്റിയാണ്. സംസ്ഥാന സര്‍ക്കാരിനോ പൊതുമാരമത്ത് വകുപ്പിനോ അവിടെ റോളില്ല.

നിര്മ്മാണോദ്ഘാടനം നിര്‍വഹിച്ചത് കേന്ദ്രമന്ത്രിയാണ്. മുഖ്യമന്ത്രിയും കേന്ദ്രസഹമന്ത്രിയും ആ ചടങ്ങില്‍ പങ്കെടുത്തു. ഇതൊന്നും അറിയാത്ത ആളല്ല പ്രതിപക്ഷനേതാവ്. അദ്ദേഹം ഒന്നിലേറെ തവണ മന്ത്രിയായിരുന്നു. എന്തോ ഒരു വിഭ്രാന്തിയില്‍ അദ്ദേഹം എന്തൊക്കെയോ പറയുകയാണ്. എന്നാല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. കേന്ദ്രത്തെയോ ബിജെപിയേയോ പറയേണ്ടി വരുമ്ബോള്‍ അദ്ദേഹം മൃദുവായി സംസാരിക്കുന്നുണ്ട്. പലതും വിഴുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!