KSDLIVENEWS

Real news for everyone

ഉത്തര്‍പ്രദേശില്‍ അക്ഷരം തെറ്റിച്ച ദളിത് വിദ്യാര്‍ഥിയെ അടിച്ചുകൊന്ന അധ്യാപകന്‍ അറസ്റ്റില്‍

SHARE THIS ON

ലക്നോ: ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ഥിയെ അക്ഷരം തെറ്റിയതിന്‍റെ പേരില്‍ അടിച്ചുകൊന്ന അധ്യാപകന്‍ അറസ്റ്റീല്‍ .സംഭവത്തിനു ശേഷം ഒളിവില്‍പോയ അശ്വനി സിംഗ് എന്ന അധ്യാപകനെ ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.പത്താം ക്ലാസ് വിദ്യാര്‍ഥിയായ നിഖിത് ദോഹ്രെയാണ് (15) കൊല്ലപ്പെട്ടത്. ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അക്ഷരം തെറ്റിയതിന്‍റെ പേരില്‍ നിഖിതിനെ അധ്യാപകന്‍ വടികൊണ്ട് അടിക്കുകയും ബോധരഹിതനാകുന്നതുവരെ ചവിട്ടുകയുമായിരുന്നു .

പരീക്ഷയില്‍‌ സോഷ്യല്‍ എന്ന വാക്ക് തെറ്റായി എഴുതിയതിനായിരുന്നു ശിക്ഷ. ഗുരുതര പരിക്കേറ്റ നിഖിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിക്കുകയായിരുന്നു . സവര്‍ണ ജാതിയില്‍പ്പെട്ട അധ്യാപകന്‍ നിഖിതിന്‍റെ ചികിത്സയ്ക്കു ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം ഫോണ്‍വിളികളോടുപോലും ഇ‍യാള്‍ പ്രതികരിക്കാതായി.

സംഭവത്തില്‍ ഭീം ആര്‍മി ഉള്‍പ്പെടെ ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്. ഇയാള്‍ ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!