KSDLIVENEWS

Real news for everyone

സ്ഥാനാർഥിക്ക് കോവിഡ് ; ആശങ്കയിലായി പ്രചാരണ സംഘം.

SHARE THIS ON

പാലക്കുന്ന് – വനിത സ്ഥാനാർഥിക്കും മറ്റൊരു സ്ഥാനാർഥിയുടെ ഭർത്താവിനും മകനും കോവിഡ് പോസിറ്റീവ് . ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പ്രവർത്തകരും മുന്നണി നേതാക്കൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലായി.കഴിഞ്ഞ ദിവസമാണ് വനിത സ്ഥാനാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചത് . ഇവരുമായി ബന്ധമുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കും പോസിറ്റീവായിട്ടുണ്ട്.തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കോവിഡ് പോസിറ്റീവായതോടെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രചാരണത്തിനിറങ്ങാൻ സാധിക്കില്ലെന്ന ആശങ്കയാണ് സ്ഥാനാർഥിക്ക് . നെഗറ്റീവായാൽ തന്നെ രണ്ടാഴ്ചയോളം ഹോം ക്വാറന്റീനിൽ വേണം . ഇതേ പഞ്ചായത്തിലെ മറ്റൊരു സ്ഥാനാർഥിയുടെ ഭർത്താവിനും മകനുമാണ് പോസിറ്റീവായത് . സ്ഥാനാർഥി പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായത് ആശ്വാസമായി . കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം നൂറിൽ താഴെയായിരുന്നുവെങ്കിൽ ഇന്നലെ ഇതു 100 കടന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!