KSDLIVENEWS

Real news for everyone

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ തീരുമാനം നിരാശാജനകം : കമൽഹാസൻ

SHARE THIS ON

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം നിരാശാജനകമെന്ന് കമല്‍ഹാസന്‍. ചെന്നൈയില്‍ എത്തിയാല്‍ ഉടന്‍ രജനികാന്തിനെ കാണും. രജനി രാഷ്ട്രീയത്തിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ രജനികാന്തിന്‍റെ ആരോഗ്യവും മുഖ്യമെന്ന് കമല്‍ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളും തീവ്ര കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് രജനികാന്ത് പിന്‍വാങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബ് ആശുപത്രിയിലായത് ദൈവത്തിന്‍റെ മുന്നറിയിപ്പായി കാണുന്നു. ഏറെ വേദനയുണ്ടെന്നും മറ്റ് വഴികളില്ലെന്നും താരം പത്രക്കുറിപ്പില്‍
വിശദീകരിച്ചു.

അണ്ണാത്തെ ലൊക്കേഷനില്‍ കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ വലിയ ആശങ്കയിലായിരുന്നു സൂപ്പര്‍സ്റ്റാറുംകുടുംബവും.
നാല് വര്‍ഷം മുമ്ബ് നടന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും പ്രായവും കണക്കിലെടുത്ത് സമ്ബൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. രജനികാന്തിനെ മുന്‍നിര്‍ത്തി നിര്‍ണായക നീക്കങ്ങള്‍ക്ക് ബിജെപി ലക്ഷ്യമിട്ടിരിക്കേയാണ് താരത്തിന്‍റെ പിന്‍മാറ്റം. രജനിയുടെ തീരുമാനം ഏറെ വേദനയുണ്ടാക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!