KSDLIVENEWS

Real news for everyone

ബേക്കലിൽ തീവണ്ടിപ്പാളം മുറിച്ചുകടക്കാന്‍ എത്തിയ യുവതിയെയും കുഞ്ഞിനെയും തടയുന്നതിനിടെ പോലീസുകാരന് പരിക്ക്

SHARE THIS ON

ഉദുമ: തീവണ്ടിപ്പാളം മുറിച്ചുകടക്കാനെത്തിയ അമ്മയെയും കുഞ്ഞിനെയും തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസുകാരന് തീവണ്ടി തട്ടി പരിക്ക്. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പോലീസുകാരന്‍ ഇരിയണ്ണി സ്വദേശി സജേഷിനാണ് പരിക്കേറ്റത്.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ കണ്ട് മടങ്ങുന്ന അമ്മയും കുഞ്ഞും പാളം മുറിച്ചുകടക്കാനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുമ്പോഴാണ് തീവണ്ടി തട്ടി പോലീസുകാരന്റെ കൈക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബീച്ച് ഫെസ്റ്റിവലിന്റെ ചുമതലയ്ക്കായി ബേക്കല്‍ സ്റ്റേഷനിലെത്തിയതായിരുന്നു സജേഷ്. ആളുകള്‍ കൂട്ടത്തോടെ ഇവിടെ പാളം മുറിച്ചുകടക്കുന്നുണ്ട്. പാളത്തിനരികിലെല്ലാം പോലീസ് കാവല്‍ നിന്ന് ബോധവത്ക്കരണം നടത്തിയാണ് ഇത് തടയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!