KSDLIVENEWS

Real news for everyone

ചന്ദ്രബാബു നായിഡുവിന്റെ റോഡ്‌ ഷോയ്ക്കിടെ തിക്കും തിരക്കും; 8 മരണം

SHARE THIS ON

ഹൈദരാബാദ്∙ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാർട്ടി (ടിഡിപി) നേതാവുമായ എൻ.ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. തിരക്കിനിടെ ഓടയിൽ വീണാണ് എട്ടുപേരും മരിച്ചതെന്നാണ് വിവരം.
ബുധനാഴ്ച വൈകിട്ട് നായിഡുവിന്റെ വാഹനവ്യൂഹം ഈ പ്രദേശത്തിലൂടെ കടന്നുപോകുമ്പോഴാണ് തിരക്കുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചിച്ചു. സംഭവത്തെ തുടർന്ന് റോഡ് ഷോ റദ്ദാക്കിയ നായിഡു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കണമെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!