KSDLIVENEWS

Real news for everyone

എന്‍ഐഎ റെയ്ഡ് വിവരം ചോര്‍ന്നെന്ന് സംശയം: മുന്‍ മേഖലാ സെക്രട്ടറി സ്ഥലംവിട്ടു

SHARE THIS ON


പത്തനംതിട്ട ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലെ എന്‍ഐഎ റെയ്ഡിനെപ്പറ്റിയുള്ള വിവരം പത്തനംതിട്ടയിൽ ചോര്‍ന്നെന്നു സംശയം. പിഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിനു മുന്‍പു സ്ഥലംവിട്ടതാണു സംശയത്തിനിടയാക്കിയത്. മുന്‍ സംസ്ഥാന സെക്രട്ടറി നിസാറിന്‍റെ വീട്ടില്‍നിന്നു ബാഗും ഫോണുകളും പിടിച്ചെടുത്തു.


കൊല്ലത്ത് മുന്‍ ജില്ലാ പ്രസിഡന്‍റിന്‍റെ വീട്ടില്‍നിന്ന് ഫോണുകള്‍ പിടിച്ചെടുത്തതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞു. മലപ്പുറത്ത് മുന്‍ ദേശീയ പ്രസിഡന്‍റ് ഒഎംഎ സലാമിന്‍റെ സഹോദരന്‍റെ വീട്ടിലും പരിശോധന നടന്നു. കേരളത്തിൽ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!