KSDLIVENEWS

Real news for everyone

ഉസ്‌ബെക്കിസ്താനിലെ 18 കുട്ടികളുടെ മരണം; പരാതിയുയര്‍ന്ന മരുന്നിന്‍റെ നിര്‍മ്മാണം നിര്‍ത്തി വെച്ചെന്ന് മരിയോണ്‍ ബയോടെക്

SHARE THIS ON

ഡല്‍ഹി: ചുമക്കുള്ള സിറപ്പ് കഴിച്ച്‌ കുട്ടികള്‍ മരിച്ചെന്ന് പരാതിയുയര്‍ന്ന മരുന്നിന്‍റെ നിര്‍മ്മാണം നിര്‍ത്തി വെച്ചെന്ന് നിര്‍മ്മാണ കമ്ബനിയായ മരിയോണ്‍ ബയോടെക്.ഇന്ത്യന്‍ നിര്‍മ്മിത സിറപ്പ് കഴിച്ച 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്ബെക്കിസ്താന്‍ ആരോഗ്യമന്ത്രാലയമാണ് ആരോപണമുന്നയിച്ചത്. വിഷയം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡി.സി.ജി.ഐക്ക് നിര്‍ദേശം നല്‍കി.

മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച ഡോക്-1 മാക്‌സ് സിറപ്പ് കഴിച്ച കുട്ടികള്‍ മരിച്ചെന്നാണ് ഉസ്ബക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 21 ല്‍ 18 കുട്ടികളും ഡോക്-1 മാക്‌സ് സിറപ്പ് കഴിച്ചു. കഫ്‌ സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷപദാര്‍ഥത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ ഡി.സി.ജി.ഐ മരിയോണ്‍ ബയോടെക്കില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ഡോക്-1 മാക്‌സ് സിറപ്പിന്‍റെ നിര്‍മ്മാണം നിര്‍ത്തിവച്ചതായി മരിയോണ്‍ ബയോടെക് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബി.ജെ.പി വാക്ക്പോര് ശക്തമായി. മരുന്ന് നിര്‍മാണം സംബന്ധിച്ച്‌ പ്രധാനമന്ത്രിയുടെ വീമ്ബിളക്കല്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു.

പ്രധാനമന്ത്രിയോടുള്ള വിദ്വേഷത്തിവ പേരില്‍ കോണ്‍ഗ്രസ് രാജ്യത്തെ അപമാനിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. ഒക്ടോബറില്‍ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പാണെന്ന ആരോപണം ഉയര്‍ന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!