KSDLIVENEWS

Real news for everyone

ആശുപത്രി കോമ്പൗണ്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി,

SHARE THIS ON

സുൽത്താൻബത്തേരി: ആശുപത്രി കോമ്പൗണ്ടിൽ 19-കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെയും വിദ്യയുടെയും മകൾ അക്ഷരയാണ് മരിച്ചത്. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന ‘അമ്മയും കുഞ്ഞും’ ബ്ലോക്കിന്റെ കെട്ടിടത്തിന്റെ സമീപത്തായാണ് അക്ഷരയെ ഞായറാഴ്ച വൈകീട്ട് നാലരയോടെ വീണുകിടക്കുന്നതായി കണ്ടെത്തിയത്. തൊഴിലാളികളാണ് അക്ഷരയെ കണ്ടെത്തിയത്. ആശുപത്രി അധികൃതരും പോലീസും സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.


അക്ഷരയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ ബത്തേരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൊബൈൽഫോൺ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ ബത്തേരിയിൽ തന്നെ ഉണ്ടെന്ന് മനസ്സിലാക്കി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മരണം. പാരാമെഡിക്കൽ വിദ്യാർഥിനിയാണ് അക്ഷര. സഹോദരൻ: അക്ഷയ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!