KSDLIVENEWS

Real news for everyone

ചങ്ങനാശ്ശേരിയിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് കേരളാ കോൺഗ്രസ് പ്രവർത്തകർ മരിച്ചു

SHARE THIS ON

കോട്ടയം: ചങ്ങനാശേരിയിൽ റോഡ് മുറിച്ചു കടക്കവേ പിക്കപ്പ് വാൻ ഇടിച്ച് രണ്ടുപേർ മരിച്ചു. ചങ്ങനാശേരി വെങ്കോട്ട വർഗീസ്, വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ എം.സി റോഡിൽ കുറിച്ചി ചെറുവേലിപ്പടിയിലായിരുന്നു അപകടം. സമീപത്തെ പുരയിടത്തിൽ നടന്ന കേരള കർഷക യൂണിയൻ്റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശേരി ഭാഗത്തുനിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!