KSDLIVENEWS

Real news for everyone

എൽ.ഡി.എഫ്. മൂന്നാമതും അധികാരത്തിലെത്തുമ്പോൾ യു.ഡി.എഫ്. ബോധംകെടും: കെ.ടി. ജലീൽ

SHARE THIS ON

സീതാംഗോളി: സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുമ്പള ഏരിയാ കമ്മിറ്റി സീതാംഗോളിയിൽ സംഘടിപ്പിച്ച ‘വർഗീയവിപത്ത്‌: പ്രീണനം, പ്രതിരോധം’ സെമിനാർ മുൻ മന്ത്രി കെ.ടി. ജലീൽ ഉദ്‌ഘാടനംചെയ്തു.


ദേശീയപാതക്കെതിരേ എല്ലാതരം എതിർപ്പും യു.ഡി.എഫും ബി.ജെ.പി.യും ഉയർത്തി. ഇപ്പോൾ ദേശീയപാതവഴി പോകുന്ന ആരും ഇനി യു.ഡി.എഫിന്‌ വോട്ടുചെയ്യില്ല. ഇനി മൂന്നാംതവണയും എൽ.ഡി.എഫ്‌. അധികാരത്തിൽവരുമ്പോൾ അവർ ബോധംകെട്ടുവീഴും -അദ്ദേഹം പറഞ്ഞു.

ഏരിയാ സെക്രട്ടറി സി.എ. സുബൈർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്‌. കുഞ്ഞമ്പു എം.എൽ.എ., ജില്ലാ സെക്രട്ടേറിയറ്റംഗം അംഗം കെ.ആർ. ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. രഘുദേവൻ, സി. സുബ്ബണ്ണ ആൾവ, ടി.എം.എ. കരീം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!