KSDLIVENEWS

Real news for everyone

സ്വർണ്ണ വിലയിൽ വൻ ഇടിവ് ; പവന് 400 രൂപ കുറഞ്ഞു

SHARE THIS ON

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 35,040 രൂപയിലെത്തി. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നുവില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായി.

ആഗോള വിപണിയിലും വിലയിടിവുണ്ടായി. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ ഉയർന്നനിലവാത്തിലേയ്ക്ക് കുതിച്ചതാണ് വിലയെ ബാധിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,767.12 ഡോളർ നിലവാരത്തിലെത്തി.

ഏഴാമത്തെ ദിവസവും ദേശീയ വിപണിയിൽ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,691 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!