KSDLIVENEWS

Real news for everyone

കളിക്കുന്നതിനിടെ കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റു; ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

SHARE THIS ON

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ടെറസിനു മുകളിൽ കളിക്കുന്നതിനിടെ കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുബാസിന്റെയും റോസിനയുടെയും മകൻ മാലിക്ക് (12) ആണ് മരിച്ചത്. 

ഈ മാസം 24നാണ് ഒന്നാം നിലയുടെ ടെറസിൽ നിന്ന് ഷോക്കേറ്റത്. ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് താഴെയുള്ളവർ വിവരം അറിഞ്ഞത്. മാലിക്ക് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണു കിടക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

എഴുപത് ശതമാനം പൊള്ളലേറ്റ കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു. ടെറസിന്റെ മുകൾ ഭാഗത്ത് കൂടെ കടന്നു പോകുന്ന ലൈനിലേക്ക് 2 മീറ്റർ മാത്രമാണ് അകലമുള്ളത്. കളിക്കുന്നതിനിടെ കുട്ടിയുടെ കയ്യിലുണ്ടായിരുന്ന കേബിൾ കഷ്ണം ലൈനിലേക്ക് തട്ടിയതാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!