ദുബായിലെ സഹൃദയ കൂട്ടായ്മ അഷ്റഫ്കർളയ് ക്ക് സ്വീകരണം നൽകി

ദുബായ്: മുസ്ലിം ലീഗ് നേതാവും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പൊതുപ്രവർത്തന മേഖലകളിലെ നിറ സാന്നിധ്യവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർളയ്ക്ക് ദുബായിലെ സഹൃദയ കൂട്ടായ്മ സ്വീകരണം നൽകി.
ദേരയിലെ ബൈത്തുൽ ബദറിൽ വച്ച് നടന്ന ചടങ്ങിൽ Dubai കെഎംസിസി കാസർകോട് ജില്ല സെക്രട്ടറി സി എ ബഷീർ പള്ളിക്കര ഉപഹാരം സമർപ്പിച്ചു.
ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് ഇബ്രാഹിം ബെരിക്ക ദുബായ് കെഎംസിസി കാസർകോട് മണ്ഡലം പ്രസിഡണ്ട് ഫൈസൽ പട്ടേൽ, മണ്ഡലം ഭാരവാഹികളായ സുഹൈൽ കോപ്പ, തൽഹത്ത് തളങ്കര സംബന്ധിച്ചു.

