KSDLIVENEWS

Real news for everyone

കന്യാസ്ത്രീകളുടെ അറസ്റ്റ്; ലോക്സഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം, അറസ്റ്റ് ബജ്റംഗ്ദളിന്‍റെ സമ്മര്‍ദ്ദത്തില്‍ എന്ന് കെസി വേണുഗോപാല്‍

SHARE THIS ON

ദില്ലി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം ലോക്സഭയില്‍ ഉന്നയിച്ച്‌ കെ സി വേണുഗോപാല്‍ എംപി.ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിന്‍റെ സമ്മർദ്ദത്തില്‍ അറസ്റ്റ് ചെയ്തെന്നും കഴിഞ്ഞ അഞ്ച് ദിവസമായി നിരപരാധികളായ കന്യാസ്ത്രീകള്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള ബിജെപി എംപിമാർ കോണ്‍ഗ്രസിനെ എതിർത്തു. യാഥാർത്ഥ്യം മറച്ചു വയ്ക്കുന്നു എന്നാണ് ബിജെപി എംപിമാർ ആരോപിക്കുന്നത്. ബിജെപി എംപിമാർക്കെതിരെ ബഹളം വച്ച്‌ ഹൈബി ഈഡനും ബെന്നി ബഹനാനും

കോണ്‍ഗ്രസ് എംപിമാർ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. വിഷയത്തില്‍ ഇന്നലെ സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. വലിയ രീതിയിലുള്ള വിമര്‍ശനമാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ഉയരുന്നത്.

നിലവില്‍ കസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തുന്നുണ്ട്. അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദള്‍ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രവർത്തകർ ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദള്‍ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!