കോവിഡിനെ മറികടക്കാൻ 100 ദിവസത്തിനുള്ളില്‍ നൂറ് കർമ്മ പദ്ധതി പ്രഖ്യാപിച്ച് ; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് നൂറ് ദിന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരിയെ മറികടക്കാനുള്ള പദ്ധതികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്തോഷകരമായ ഓണം ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും സാധാരണക്കാര്‍ക്ക് നേരിട്ട് സമാശ്വാസ സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷ്യ കിറ്റ് വിതരണം നാല് മാസം കൂടി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റേഷന്‍ കട വഴി ആയിരിക്കും ഭഷ്യ കിറ്റ് വിതരണം. ഈ സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക 100 രൂപ വീതം കൂട്ടി. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യും. ആരോഗ്യ വകുപ്പില്‍ നൂറ് ദിവസത്തിനുള്ളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പരിശോധന പ്രതിദിനം അര ലക്ഷം ആക്കും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നൂറു ദിവസം കൊണ്ട് ഉത്ഘാടനം ചെയ്യും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, മൂന്നു കാത്ത് ലാബുകള്‍ എന്നിവയും ആരംഭിക്കും.
2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൂറു ദിവസത്തിനുള്ളില്‍ 250 പുതിയ സ്കൂള്‍ കെട്ടിട പണി തുടങ്ങും.: 11400 സ്കൂളുകളില്‍ ഹൈ ടെക് ലാബുകള്‍ സജ്ജീകരിക്കും. 10 ഐ ടി ഐ ഉത്ഘാടനം ചെയ്യും. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്സുകള്‍ തുടങ്ങും. പിഎസ് സിക്ക് നിയമനം വിട്ട 11സ്ഥാപനങ്ങളില്‍ എസ്പിഐ റൂള്‍സ് ഉണ്ടാക്കാന്‍ വിദഗ്ദ്ദ സമിതി ഉണ്ടാക്കും