വിടാതെ കോവിഡ്
ഇന്നും അജാനൂർ പഞ്ചായത്തിൽ 22 പേർക്ക് കോവിഡ് പോസിറ്റീവ് ; നീലേശ്വരത്തെ 16 പേർക്കും രോഗം
കാസർകോട് : ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ അജാനൂർ പഞ്ചായത്തിലെ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നീലേശ്വരത്തെ 16 പേർക്കും രോഗം. ഇതോടെ വീടുകളില്‍ 5158 പേരും സ്ഥാപനങ്ങളില്‍ 1060 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6218 പേരാണ്. പുതിയതായി 1015 പേരെ കൂടി നിരീക്ഷണത്തിലാക്കി.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1028 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 709 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 395 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 211 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 90 പേരെ ഡിസ്ചാര്‍ജ് ചെയ്തു.