ഇല കൊണ്ട് പൂക്കളം തീർത്ത് നാലാം ക്ലാസ്സുകാരി മറിയം സജ

ഇല കൊണ്ട് പൂക്കളം തീർത്ത് നാലാം ക്ലാസ്സുകാരി മറിയം സജ
ഉപ്പള: ഇല കൊണ്ട് പൂക്കളം വരച്ച് വിസ്മയം തീർത്ത് ഉപ്പള ബേക്കൂറിലെ നാലാം ക്ലാസ്സുകാരി മറിയം സജ. ഉപ്പള തഹാനി സ്കൂൾ വിദ്യാർത്ഥിനിയാണ് സജ. കോവിഡ് കാരണം സ്കൂൾ അവധി ആയതിനാൽ വീട്ടിൽ വെറുതെ ഇരിക്കുന്ന സജ പൂക്കളം വീട്ടിലെ ഇലകൾ കൊണ്ട് ഉണ്ടാക്കി വ്യത്യസ്‍തമാവുകയാണ്.