KSDLIVENEWS

Real news for everyone

പശ്ചിമേഷ്യൻ സംഘർഷം: ചർച്ചകൾക്കായി ഖത്തർ പ്രതിനിധി സംഘം ഇറാനിൽ

SHARE THIS ON

പശ്ചിമേഷ്യൻ സംഘർഷത്തിൽ നയതന്ത്ര ചർച്ചകൾക്കായി ഖത്തർ പ്രതിനിധി സംഘം ഇറാനിൽ എത്തി. ഖത്തർ പ്രധാനമന്ത്രിയുടെ മുതിർന്ന ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടെഹ്റാനിൽ എത്തിയത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ച്ചിയുമായി സംഘം കൂടിക്കാഴ്ച നടത്തും. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇറാന് അയച്ച കത്തിലെ സമാധാന ഫോർമുല ചർച്ച ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം.

നയതന്ത്ര പരിഹാരം കാണാൻ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചാണ് ഇറാൻ സുരക്ഷാ മേധാവി മെഹ്‌സിൻ റെസായിക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കത്തയച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയും ഖത്തർ സംഘം ഇറാനിൽ എത്തിയിരുന്നു. സമാധാനചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഖത്തർ അമീറിനെ അറിയിച്ചിരുന്നു. ഇറാനെതിരെ സാധ്യമായ സൈനിക നീക്കങ്ങളെ കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സെൻട്രൽ കമാൻഡ് മേധാവി ബ്രാഡ് കൂപ്പർ ധരിപ്പിച്ചിരുന്നു.

ഇറാനുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതായും അധികം വൈകാതെ കരാറിലെത്തിയേക്കുമെന്നും തുർക്കിയിലെ അമേരിക്കൻ അംബാസഡർ ടോം ബരാക് വ്യക്തമാക്കി. ഹോർമുസിൽ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കയുടെ ചാരഡ്രോൺ പിടിച്ചെടുത്തെന്ന ഐ ആർ ജി സി നാവികസേനയുടെ അവകാശവാദം അമേരിക്കൻ സെൻട്രൽ കമാൻഡ് തള്ളി.

error: Content is protected !!