വെള്ളരിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്നകാറിന് തീ പിടിച്ചു; ഡ്രൈവർ ഉൾപ്പെടെ അഞ്ച് യാത്രക്കാരും രക്ഷപ്പെട്ടു

വെള്ളരിക്കുണ്ട് : പരപ്പ മാലോം റോഡിലെ മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഭീമനടിയിലെ പല്ലാട്ട് ജോയിയുടെ കാറാണ് കത്തിയത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും പരിക്കില്ലാതെ രക്ഷപെട്ടു. ജോയിയുടെ മകൻ ജോബിനും ഭാര്യയും മക്കളും ബന്ധുവും ബന്തടുക്ക പടുപ്പിൽ കുടുംബാംഗത്തിന്റെ പുത്തൻ കുർബാനയിൽ സംബന്ധിച്ച് മടങ്ങുകയായിരുന്നു. പരപ്പ മാലോംറോഡിൽ വെള്ളരിക്കുണ്ടിനടുത്തുള്ള മങ്കയത്ത് എത്തിയപ്പോഴായിരുന്നു അപകടം. പുക ഉയരുന്നതുകണ്ട് വണ്ടി നിർത്തി വേഗത്തിൽ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. നിമിഷങ്ങൾക്കുള്ളിൽ വാഹനം കത്തിയമർന്നു. ജോബിനായിരുന്നു കാർ ഓടിച്ചിരുന്നത്. കുറ്റിക്കോലിൽനിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചു

