KSDLIVENEWS

Real news for everyone

തൊക്കോട്ട് കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടം; പരിക്കേറ്റ ഉപ്പള സ്വദേശിയും മരിച്ചു

SHARE THIS ON

മഞ്ചേശ്വരം: കര്‍ണാടക തൊക്കോട്ട് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവും മരിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ സലീമിന്റെ മകന്‍ ബഷര്‍ (26) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്.
അപകടത്തില്‍ ഗള്‍ഫുകാരനായ കുഞ്ചത്തൂര്‍ സ്വദേശി അഹമദ് രിഫായി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബഷറിനേയും മറ്റു രണ്ടുപേരേയും അപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബഷര്‍ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തൊക്കോട്ട് കൊല്യ ദേശീയ പാതയില്‍ വെച്ച് ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!