KSDLIVENEWS

Real news for everyone

ശങ്കര്‍ മോഹനെ വിളിച്ചുവരുത്തി അപമാനിച്ചു; രാജി പ്രഖ്യാപിച്ച്‌ അടൂര്‍

SHARE THIS ON

തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു.ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌നടത്തിയതായും രാജിക്കത്ത് കൈമാറിയതായും അടൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അയാളെ അപമാനിച്ച്‌ പടി കടത്തിവിട്ടു. മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടിയാക്കുകയാണെന്നും അടൂര്‍ പറഞ്ഞു. നാശത്തിന്റെ വക്കില്‍ എത്തിനിന്നിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച സിനിമാ കേന്ദ്രമാക്കുന്നതിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചയാളായിരുന്നു ശങ്കര്‍ മോഹനെന്നും അടൂര്‍ പറഞ്ഞു.

ഇദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോ ഉള്ള ഒരു വ്യക്തി ഇന്ത്യയില്‍ ഇല്ല. അത്തരത്തിലുള്ള മലയാളി പ്രൊഫഷണലിനെയാണ് നമ്മള്‍ ക്ഷണിച്ചുവരുത്തി അടിസ്ഥാനപരമായ ദുരാരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും നടത്തി അപമാനിച്ച്‌ പടി കടത്തിവിട്ടത്.

തിരക്കഥാ രചനയിലും സംവിധാനത്തിലും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം വിവിധ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനത്ത് യാതൊരു പരാതിക്കും ഇടനല്‍കാതെ നാലു പതിറ്റാണ്ടോളം കാലം പ്രശസ്തമായ സേവനം നടത്തിയിട്ടുള്ള ആളാണ്. അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോ ഉള്ള വ്യക്തി ഇന്ത്യയിലില്ല. അത്തരത്തിലുള്ള ഒരു മലയാളി പ്രഫഷനലിനെയാണ് നമ്മള്‍ ക്ഷണിച്ചു വരുത്തി അടിസ്ഥാന രഹിതമായ ദുരാരോപണങ്ങളും വൃത്തികെട്ട അക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോണപങ്ങളും നടത്തി അപമാനിച്ച്‌ പടികടത്തി വിട്ടത്. ഡിസംബര്‍ അഞ്ചിനാണ് സമരത്തിലാണെന്നു വിദ്യാര്‍ഥി നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. കാരണമായി പറഞ്ഞത് ദലിത് വിവേചനവും ജാതി വിവേചനവുമാണ്’.

‘തുടക്കം മുതല്‍ മാധ്യമങ്ങളില്‍ പറഞ്ഞിരുന്ന ആരോപണം ഡയറക്ടര്‍ ദലിത് ശുചീകരണ തൊഴിലാളികളെ അപമാനിച്ചിരുന്നു എന്നാണ്. എന്റെ അന്വേഷണത്തില്‍ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ശുചീകരണ ജോലിക്കാര്‍ ആരും പട്ടികജാതിയില്‍പ്പെടുന്നവരല്ല. ഡയറക്ടറുടേത് ഔദ്യോഗിക വസതിയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഔദ്യോഗിക വസതി ഇനിയും യാഥാര്‍ഥ്യമാകാത്തതു കാരണം അദ്ദേഹത്തിനു ചെറിയൊരു വീട്ട് തൊട്ടടുത്തുള്ള റബര്‍ തോട്ടത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി സജ്ജീകരിക്കുകയായിരുന്നു. ഇതനുസരിച്ച്‌ ദിനംപ്രതി അവിടെ ശുചിയാക്കാനുള്ള ഉത്തരവാദിത്തം ശുചീകരണ തൊഴിലാളികളില്‍ നിക്ഷിപ്തമാണ്. ശുചീകരണം ആഴ്ചയില്‍ ഒരിക്കല്‍ മതിയെന്നാണ് ഡയറക്ടര്‍ തീരുമാനിച്ചത്. അതിനായി ഒരാളെ നിയമിച്ച്‌ അലവന്‍സ് നല്‍കി. മുറ്റം ശുചിയാക്കാന്‍ ഒരു മണിക്കൂര്‍ വേണ്ട. ജീവനക്കാരെക്കൊണ്ട് കുളിമുറി കഴുകിച്ചിരുന്നില്ല. ഡയറക്ടറുടെ ഭാര്യയ്ക്കെതിരെയുള്ള ആരോപണം സാമാന്യയുക്തിക്ക് ചേരാത്തതാണ്. ഒരു ക്ലാര്‍ക്ക് ദലിത് പീഡനം നടക്കുന്നതായി പട്ടികജാതി കമ്മിഷനെ സമീപിച്ചു. വിദ്യാര്‍ഥി നേതാക്കളെ സ്വാധീനിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കി. വില്‍പനയ്ക്ക് നല്ല സാധ്യതയുള്ളതാണ് ജാതി’.

‘ഇയാള്‍ തന്റെ പക്കലുള്ള ഫയലുകളെല്ലാം സ്ഥിരമായി പൂഴ്ത്തി വച്ച്‌ അനാസ്ഥ കാട്ടി. എസ്‌ഇ, എസ്ടി വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ഉള്‍പ്പെടെ ഫയല്‍ ഒരു കൊല്ലം പൂഴ്ത്തി. വിദ്യാര്‍ഥികള്‍ ഗ്രാന്റ് കിട്ടാതെ പ്രതിഷേധത്തിലായിരുന്നു. ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും വീഴ്ച ആവര്‍ത്തികരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഡിസംബര്‍ 22ന് കരാര്‍ കാലാവധി തീര്‍ന്നാല്‍ പുനര്‍നിയമനം നടക്കില്ലെന്ന് കരാതി ഇയാള്‍ നിരവധി പരാതികള്‍ ഡയറക്ടര്‍ക്കെതിരെ പട്ടികജാതി കമ്മിഷന് അയച്ചിരുന്നു. കമ്മിഷന്‍ ശങ്കര്‍ മോഹനെ വിളിച്ചു വിചാരണ നടത്തി. കമ്മിഷന്റെ തെളിവെടുപ്പിനുശേഷം കമ്മിഷനെക്കുറിച്ച്‌ അപവാദങ്ങള്‍ പറ‍ഞ്ഞു നടന്നു. ഒരു വിദ്യാര്‍ഥിക്ക് ഡിപ്ലോമ ഫിലിം ചെയ്യാന്‍ അവസരം കൊടുത്തില്ല എന്നാണ് മറ്റൊരു ആരോപണം. തന്റെ അവസാന വര്‍ഷ പരീക്ഷയില്‍ പങ്കെടുക്കാതെ വാശിയോടെ മാറിനിന്ന ഈ വിദ്യാര്‍ഥി പരാതി അയച്ചെങ്കിലും കമ്മിഷനു മുന്നില്‍ ഹാജരായില്ല. തന്റ വീഴ്ച മനസിലാക്കിയാകും അങ്ങനെ ചെയ്യാത്ത്’- അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!