KSDLIVENEWS

Real news for everyone

ഖത്തര്‍ ലോകകപ്പിന്റെ ചിത്രം തെളിയുന്നു; ഗ്രൂപ്പ് നറുക്കെടുപ്പ് വെള്ളിയാഴ്ച

SHARE THIS ON

ഖത്തർ ലോകകപ്പ് ഫുട്‌ബോളിന് 27 ടീമുകൾ ഇതുവരെ യോഗ്യത നേടിക്കഴിഞ്ഞു. അഞ്ചു ടീമുകൾകൂടി എത്താനുണ്ട്. യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും തെക്കേ അമേരിക്കയിലുമൊക്കെ യോഗ്യതാ മത്സരങ്ങൾ ഏറക്കുറെ പൂർണമായി. വൻകരകളിലെ ടീമുകൾ തമ്മിലുള്ള പ്ലേ ഓഫാണ് ഇനി പൂർത്തിയാകാനുള്ളത്. പോർച്ചുഗൽ യോഗ്യത നേടിയതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്‌ബോൾ മാമാങ്കത്തിനുണ്ടാകുമെന്നുറപ്പായി.


അനായാസം പോർച്ചുഗൽ

യൂറോപ്യൻ ഫുട്‌ബോളിലെ പ്ലേ ഓഫ് ഫൈനലിൽ ചൊവ്വാഴ്ച രാത്രി വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് പോർച്ചുഗൽ ബർത്തുറപ്പിച്ചത്. ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ (36, 65) നേടി. സൂപ്പർ താരം ക്രിസ്റ്റ്യാനോക്ക് ഒരു അസിസ്റ്റുണ്ട്. കരുത്തരായ സ്വീഡനെ മുക്കി പോളണ്ടും യോഗ്യതനേടി. പ്ലേ ഓഫ് ഫൈനലിൽ 2-0ത്തിനാണ് പോളീഷ് ടീമും ജയം നേടിയത്. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി (പെനാൽട്ടി 49), പിയോറ്റ്ർ സിയെലിൻസ്‌കി (72) എന്നിവർ ഗോൾ നേടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!