ഐപിഎല്‍: ആദ്യ ജയം തേടി ലക്നൗവും ചെന്നൈയും ഇന്നിറങ്ങും

ഐപിഎലില്‍ ആദ്യ ജയം തേടി ലക്നൗ സൂപ്പര്‍ ജയന്‍്റ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഇന്നിറങ്ങും. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ലക്നൗ ഗുജറാത്തിനെതിരെ പരാജയപ്പെട്ടപ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ചെന്നൈ പരാജയം രുചിച്ചത്.
രണ്ട് ടീമുകളുടെയും ആദ്യ മത്സരത്തിലെ തോല്‍വിക്ക് കാരണം ടോപ്പ് ഓര്‍ഡറുകളായിരുന്നു. ലക്നൗവിലെ ആദ്യ നാല് താരങ്ങളുടെ സ്കോറുകള്‍ യഥാക്രമം 0, 7, 10, 6. ക്യാപ്റ്റന്‍ ലോകേഷ് രാഹുല്‍ ഗോള്‍ഡന്‍ ഡക്കായി. 5, 6, 7, നമ്ബറുകളിറങ്ങിയ ദീപക് ഹൂഡ, ആയുഷ് ബദോനി, കൃണാല്‍ പാണ്ഡ്യ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ലക്നൗവിനെ വമ്ബന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 55 റണ്‍സെടുത്ത് ഹൂഡ ടോപ്പ് സ്കോററായപ്പോള്‍ ആയുഷ് ബദോനി 54 റണ്‍സെടുത്തു. കൃണാല്‍ 21 റണ്‍സെടുത്ത് നോട്ടൗട്ടായിരുന്നു. ലക്നൗ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. മധ്യനിരയില്‍ കളി പിടിക്കാന്‍ ലക്നൗവിനു സാധിച്ചെങ്കിലും 40 റണ്‍സെടുത്ത് പുറത്താവാതെ നിന്ന രാഹുല്‍ തെവാട്ടിയ ഗുജറാത്തിനു ജയം സമ്മാനിക്കുകയായിരുന്നു.
ചെന്നൈയിലാവട്ടെ ഋതുരാജും (0), ഡെവൊണ്‍ കോണ്‍വെയും (3) വേഗം മടങ്ങിയപ്പോള്‍ 50 അടിച്ച് പുറത്താവാതെ നിന്ന മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അവരെ 131ലെത്തിച്ചു. എന്നാല്‍, 4 വിക്കറ്റ് നഷ്ടപ്പെടുത്തി കൊല്‍ക്കത്ത അനായാസം വിജയം കണ്ടു. രഹാനെ (44) ടോപ്പ് സ്കോററായപ്പോള്‍ മറ്റുള്ളവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
ചെന്നൈ നിരയില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി തിരികെയെത്തുന്നത് ഊര്‍ജമാവും. മിച്ചല്‍ സാന്‍്റ്നര്‍ ആവും പുറത്തിരിക്കുക. ലക്നൗ മാറ്റമില്ലാത്ത ടീമിനെയാവും രംഗത്തിറക്കുക.

