എസ് വൈ എസ് പള്ളങ്കോട് സർക്കിൾ ക്ലീൻ അപ്പ് കേരള ശുചികരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പള്ളങ്കോട്: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ‘പച്ച മണ്ണിന്റെ ഗന്ധമറിയുക , പച്ചമനുഷൃരുടെ രാഷ്ട്രീയം പറയുക, എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി ദിന ക്യാമ്പൈനിന്റെ ഭാഗമായി എസ് വൈ എസ് പള്ളങ്കോട് സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച ക്ലീൻ അപ്പ് കേരള ശുചികരണ പ്രവർത്തനങ്ങൾക്ക് പള്ളങ്കോടിൽ തുടക്കമായി.
ദേലംപാടി പഞ്ചായത്ത് മെമ്പർ
ടി. എ. ഇഖ്ബാൽ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു റാഷിദ് ഹിമമി സഖാഫി, കരീം ജൗഹരി ഗാളിമുഖം, ഹനീഫ് ടി.കെ , ഷാഫി കെ. പി , മൊയിതീൻ, മൻസൂർ ഹാജി, അനീസ് സഖാഫി, റാഷിദ് പള്ളത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.

