രാജ്യത്ത് കോവിഡ് ബാധിതർ 36 ലക്ഷവും മരണം 64,631 കടന്നു ;
24 മണിക്കൂറിനിടെ 78,512 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. 36,21,366 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 64,631 പേര്‍ മരിച്ചു. 27,74,978 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചവരില്‍ മഹാരാഷ്ട്ര തന്നെയാണ് ഏറ്റവും മുന്നില്‍. മരണനിരക്കിലും പ്രഥമ സ്ഥാനത്താണ് സംസ്ഥാനം. ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ 7,80,689 ആണ്. 24,399 പേര്‍ രോഗം ബാധിച്ച് മരിച്ചു. 5,62,401 പേര്‍ക്ക് അസുഖം ഭേദമായി. ആന്ധ്രപ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,24,767 ആയിട്ടുണ്ട്. 3,844 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3,21,754 പേര്‍ രോഗമുക്തരായി. തമിഴ്‌നാട്ടില്‍ 4,22,085 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 7,231 പേരുടെ ജീവന്‍ മഹാമാരി കവര്‍ന്നു. 3,62,133 പേര്‍ രോഗമുക്തി നേടി.
കര്‍ണാടക (രോഗം സ്ഥിരീകരിച്ചത്: 3,35,928, മരണം: 5,589), യു പി (2,25,632- 3,423), ഡല്‍ഹി (1,73,390- 4,426), പശ്ചിമ ബംഗാള്‍ (1,59,785- 3,176), ബിഹാര്‍ (1,35,013- 688), തെലങ്കാന (1,24,963- 827), അസം (1,05,775- 296) എന്നിങ്ങനെയാണ് ഇതര സംസ്ഥാനങ്ങളിലെ കണക്ക്