വെഞ്ഞാറമൂട് കൊല സംഘമെത്തിയത് ബൈക്കില്‍, വാക്കേറ്റം, വെട്ടിക്കൊല, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്‌ഐ നേതാക്കളുടെ ഇരട്ടക്കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
കൃത്യം നടന്നിടത്തിന് സമീപത്തെ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഒരാളെ ഓടിച്ച് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അഞ്ചോളം പേരെ ദൃശ്യങ്ങളില്‍ കാണാം. ബെക്കില്‍ സംഘം എത്തുന്നതും വാക്കേറ്റമുണ്ടാകുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മൂന്ന് ബൈക്കിലെത്തിയ സംഘവും കൊല്ലപ്പെട്ടവരുമായി വാക്കേറ്റമുണ്ടാകുന്നു. തുടര്‍ന്ന് സംഘം റോഡിലിറങ്ങി ഒരാളെ ഓടിക്കുന്നതും വളഞ്ഞിട്ട് വെട്ടുന്നതും വ്യക്തമാണ്.